
കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിർത്താതെ പോയ കെഎസ്ആർടിസി ബസിന്റെ ചില്ല് യുവതി അടിച്ചുതകർത്തു. സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ ചില്ലാണ് അടിച്ചുപൊട്ടിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തെ സ്റ്റോപ്പിൽ ബസ് നിർത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ ഇവിടെ സ്റ്റോപ്പില്ലാത്തതിനാൽ ബസ് നിർത്താൻ കഴിയില്ലെന്ന് ഡ്രൈവറും കണ്ടക്ടറും പറഞ്ഞതോടെ യുവതി ബഹളമുണ്ടാക്കി.
ഡ്രൈവറുടെയും കണ്ടക്ടറുടെയും ദൃശ്യങ്ങൾ യുവതി ചിത്രീകരിക്കുകയും ബസിനുള്ളിലെ ഗ്ലാസ് ബ്രേക്കിങ് ഹാമർ ഉപയോഗിച്ച് മുൻവശത്തെ വാതിലിന്റെ ചില്ല് തകർക്കുകയുമായിരുന്നു. മൂന്ന് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
കെഎസ്ആർടിസി ജീവനക്കാരും യുവതിയും കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിയെന്നും നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിന്മേൽ യുവതിയെ വിട്ടയച്ചെന്നുമാണ് പൊലീസ് നൽകുന്ന വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |