SignIn
Kerala Kaumudi Online
Thursday, 21 May 2026 2.34 AM IST

ചായയ്ക്കും വേണം ഒരു ലുക്ക്

tea

തിരുവനന്തപുരം: ചായയ്ക്ക് ഇപ്പോൾ രുചി മാത്രം പോര, പത്രാസും വേണം. കാണാൻ ഭംഗിയുള്ള ക്രാഫ്റ്റ് ടീകളും വ്യത്യസ്തമായ ബ്ലു-ബട്ടർഫ്ലൈ ടീയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

റീൽസ് ചെയ്യാൻ പാകത്തിന് അലങ്കാരങ്ങളോടുകൂടി എത്തുന്ന ചായയോടാണ് കൂടുതൽ പ്രിയം. കാണാൻ ഭംഗിയുള്ള ലെയറുകൾ, മുകളിൽ വിതറിയ എഡിബിൾ ഫ്ലവേഴ്സ് എന്നിവയും ബാംബൂ ഗ്ലാസ്,മൺ ഗ്ലാസ് എന്നിങ്ങനെയുള്ള പ്രത്യേക തരം കപ്പുകളിൽ ലഭിക്കുന്നവയും ചായയെ ഫോട്ടോജെനിക് ആക്കി മാറ്റി. കുങ്കുമപ്പൂവ് ചേർത്ത കാശ്മീരി കഹ്‌വ മുതൽ ജപ്പാനിലെ മാച്ച ടീയിൽ എത്തിനിൽക്കുന്നു ചായയുടെ ട്രെൻഡ്. ചൂടൻ ചായയിൽ നിന്ന് ഐസ്ഡ് ടീകൾക്കും ഫാൻസ് ഏറെ. ആന്റി ഓക്സൈഡ് നിറഞ്ഞ ഗ്രീൻ ടീ,വൈറ്റ് ടീ, ഹെർബൽ ടീ എന്നിവയും ചെറുപ്പക്കാരിലും മുതിർന്നവരിലും ഒരുപോലെ പ്രിയം. ഇമ്മ്യൂണിറ്റി ബൂസ്റ്റർ ചായകൾക്കും വിപണിയിൽ ഡിമാൻഡ് ഏറി.


കല്യാണ ബുഫെയിലും

താരം വെറൈറ്രി ടീ

കല്യാണ ബുഫെകളിലും വെറൈറ്റി വിഭാഗമായി സെറ്റു ചെയ്യുന്ന ഐറ്റമാണ് ഇവ. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നതും അവയുടെ നിറവും ഒരുക്കി വച്ചിരിക്കുന്ന സ്റ്റൈലുമാണ്. അവ ഓരോന്നും രുചിച്ചു നോക്കാതെ ആരും മടങ്ങാറുമില്ല.

ഡിഅഡിക്ഷൻ ചായയും

വിസ്കി ചായ,വോഡ്ക.റം.ബീയർ,വൈൻ ചായ എന്നിങ്ങനെ ഡി അഡിക്ഷൻ ചായകളും ട്രെൻഡാണ്. ഇവ പാലൊഴിച്ചും കട്ടനായും ഐസ് ഇട്ടും കുടിക്കാം. ഗന്ധത്തിൽ ആൽക്കഹോളിന്റെ സ്വഭാവമാണെങ്കിലും നോൺ ആൽക്ക ഹോളിക് ആണ് . കൂടാതെ ചമോമൈൽ,ഡാർജിലിംഗ്,ഊലോങ്,ലെമൺ ഗ്രാസ്,തന്തൂരി,പീച്ച്,മേറ്റ്,റൂയിബോസ്,പു-എർ,നീൽഗിരി,തായ്,കേസർ,ചോക്ലേറ്റ്,തുളസി മസാല,പാൻ മസാല,കൊങ്കൺ മസാല,അമൃതുല്യ മസാല,റോസ് ടീ,കുൽഫി,കാരമൽ,ജിഗർതണ്ട,ബബ്ൾ ഗം,വെറ്രില ചായ,മാങ്ങ,ബട്ടർസ്കോച്ച്,പൈനാപ്പിൾ,വാനില,സ്ട്രോബറി,സോനപപ്പട്,ചെമ്പരത്തി,അശ്വഗന്ധ എന്നിങ്ങനെ നീണ്ടു കിടക്കുന്നു നിര.


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA