
കൽപ്പറ്റ : കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിന് സമീപം ജെ.സി.ബി ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിറുത്തിയിട്ടിരുന്നു. ടൂറിസ്റ്റ് വാഹനങ്ങളും ഇതിൽ ഉൾപ്പെടും. തൊഴിലാളികളെ സ്ഥലത്തെത്തിക്കാനുള്ള ബസുൾപ്പെടെ പാർക്ക് ചെയ്തിരുന്നു. ഇതിൽ പലതും മീനാക്ഷിപാലത്തിന് സമീപം വച്ച് പുഴയിലേക്കും മറ്റും ഒഴുകിപ്പോയി. ദുരന്തം അറിഞ്ഞ് മീനങ്ങാടിയിൽ നിന്ന് എത്തിയ എൻ.ഡി.ആർ.എഫ് സംഘം, ഫയർഫോഴ്സ്, പൊലീസ്, ഫോറസ്റ്റ് സംഘം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കെഡാവർ നായകളെ ഉൾപ്പെടെ എത്തിച്ച് തിരച്ചിലാരംഭിച്ചിട്ടുണ്ട്. ജെ.സി.ബിയും മറ്റുമെത്തിച്ച്, മീനാക്ഷി പാലത്തിലെ ഗതാഗത തടസം നീക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |