SignIn
Kerala Kaumudi Online
Thursday, 25 June 2026 11.30 AM IST

വിറക് അടുപ്പ് കൂട്ടി സമരം

മാവേലിക്കര- വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം സമിയുടെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിൽ വിറക് അടുപ്പ് കൂട്ടി സമരം നടത്തുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ മാവേലിക്കരയിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ സമരം ജില്ലാ സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്തു. ഏരിയ ട്രഷറർ ഹരികുമാർ കുറത്തികാട് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ഹാഷിം അരീപ്പുറത്ത്, ബ്ലെസ്സൻ, ജിജോ, ഹരികുമാർ ചെട്ടികുളങ്ങര, ജയകുമാർ നമ്പിടേത്ത് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി മാജിക് സുനിൽ സ്വാഗതവും ജോ.സെക്രട്ടറി സിബു കെ.കോശി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL