
ചെന്നിത്തല: പുത്തൻകോട്ടയ്ക്കകം ശ്രീ ഭദ്രകാളി നാഗരാജ ക്ഷേത്രസന്നിധിയിൽ തിരുവല്ല ചൈതന്യ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിൽസാ ക്യാമ്പ് ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. ചൈതന്യ കണ്ണാശുപത്രിയിലെ മെഡിക്കൽ ടീം പരിശോധനയ്ക്ക് നേതൃത്വം നൽകും. ആയുഷ്മാൻ ഭാരത്, പി.എം.ജെ.എ.വൈ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് സൗജന്യ ശസ്ത്രകിയയും തുടർ ചികിൽസയും യാത്രാ സൗകര്യവും ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കണ്ണടകൾ 50 ശതമാനം ഡിസ്കൗണ്ടിൽ നൽകും. കൂടുതൽ വിവരങ്ങൾക്ക് 9562578959, 9074094458, 7736101608, 9946056069.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |