
ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾടീച്ചർ(നാച്ചുറൽ സയൻസ്) (മലയാളം മീഡിയം) - (കാറ്റഗറി നം. 602/2024) തസ്തികയ്ക്കായി 2026 ഫെബ്രുവരി 13ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസിൽ നടത്തുവാൻ നിശ്ചയിച്ചിരുന്നതും സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതുമായ അഭിമുഖം മേയ് 6ന് (രാവിലെ 9.30 & ഉച്ചയ്ക്ക് 12.00) നടത്തും. ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പ് പ്രൊഫൈലിൽ നൽകിയിട്ടുണ്ട്. വ്യക്തിഗത മെമ്മോ അയക്കില്ല. ഉദ്യോഗാർഥികൾ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ഒ.റ്റി.ആർ. വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, പുന:ക്രമീകരിച്ച തീയതിയിലെ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ സഹിതം നിശ്ചിത സമയത്തും തീയതിയിലും ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0477-2264134.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |