ആലപ്പുഴ: സാർവ്വദേശീയ തൊഴിലാളി ദിനമായ ഇന്ന് ജില്ലയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലും എല്ലാ ഏരിയ കേന്ദ്രങ്ങളിലും മേയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിക്കും. റാലിയും സമ്മേളനവും വിജയിപ്പിക്കാൻ ജില്ലയിലെ മുഴുവൻ തൊഴിലാളികളോടും സി.ഐ..ടിയു ജില്ലാ പ്രസിഡന്റ് എച്ച്.സലാം എം.എൽ.എയും ജനറൽ സെക്രട്ടറി പി.ഗാനകുമാറും അഭ്യർത്ഥിച്ചു.
ജില്ലാ കേന്ദ്രത്തിൽ ടി.ജെ ആഞ്ചലോസ്, അരൂരിൽ സി.ബി.ചന്ദ്രബാബു, ചേർത്തലയിൽ ആർ.നാസർ, കഞ്ഞിക്കുഴിയിൽ എൻ.എസ്.ശിവപ്രസാദ്, മാരാരിക്കുളംത്ത് പി.പി.ചിത്തരഞ്ജൻ, അമ്പലപ്പുഴയിൽ സി .എസ്. സുജാത, കുട്ടനാട്ടിൽ എ.എം .ഷിറാസ്, തകഴിയിൽ അഡ്വ .കെ.ആർ.ഭഗീരഥൻ, ഹരിപ്പാട്ട് അഡ്വ.അജികുമാർ, കാർത്തികപ്പള്ളിയിൽ ടി .കെ.ദേവകുമാർ, മാവേലിക്കരയിൽ ജേക്കബ് ഉമ്മൻ, കായംകുളത്ത് അഡ്വ.കെ.പ്രസാദ്, ചെങ്ങന്നൂരിൽ എ.ശോഭ, മാന്നാറിൽ എ.മഹേന്ദ്രൻ, ചാരുംമൂടിൽ ജി.രാജമ്മ എന്നിവർ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |