
അമ്പലപ്പുഴ: ആലപ്പുഴ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ 34-ാമത് വാർഷികവും വണ്ടാനത്ത് ജില്ലാ ചാമ്പ്യൻഷിപ്പ് മത്സരങ്ങളും ജില്ലാ പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോട്സ് കൗൺസിലും ജില്ലാ കരിപ്പയറ്റ് അസോസിയേഷനും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. 25 ന് സബ് ജൂനിയർ മത്സരങ്ങളും 26 ന് നീനിയർ ജൂനിയർ മത്സരങ്ങളുംനടക്കും.കളരിപ്പയറ്റ് അസോ.ജില്ലാ പ്രസിഡന്റ് എൻ.ഡി .സന്തോഷ് ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ബാബുരാജ്, സ്പോട്സ് കൗൺസിൽ ഒബ്സർവർ വി.പി. പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി പി.ജി. അജയകുമാർ ഗുരുക്കൾ, ട്രഷറർ പ്രകാശ് പണിക്കർ ഗുരുക്കൾ യു ഉബൈദ് ഗുരുക്കൾ, പി.ജി. അഭിലാഷ് ഗുരുക്കൾ,പി.പി. സജി ഗുരുക്കൾ, ഇന്ദുലേഖ ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു.
26 ന് വൈകിട്ട 6 ന് സമാപന സമ്മേളനവും സമ്മാനദാനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ്.എം. പുറക്കാട് നിർവ്വഹിക്കും. സബ്ബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 300 ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |