SignIn
Kerala Kaumudi Online
Wednesday, 27 May 2026 12.53 AM IST

ട്രെയിൻ എത്തിയിട്ടും ഗേറ്റ് അടച്ചില്ല,​ തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി

train

ആലപ്പുഴ: ഹരിപ്പാട് ആയാപറമ്പ് റെയിൽവേ ഗേറ്റിൽ ട്രെയിൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറി. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൽ ആയാപറമ്പ് ആലിൻചുവട് ഗേറ്റിന് സമീപമെത്തിയിട്ടും ഗേറ്റ് കീപ്പർ ഗേറ്റ് അടച്ചിരുന്നില്ല. സിഗ്നൽ ലഭിക്കാതെ വരികയും, ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ട്രാക്കിലൂടെ പോകുന്നത് ശ്രദ്ധയിപ്പെടുകയും ചെയ്ത ലോക്കോ പൈലറ്റ് ട്രെയിൻ വേഗത കുറച്ച് നിറുത്തിയതിനാൽ വലിയ അപകടം ഒഴിവായി. ട്രെയിൻ ഗേറ്റ് സമീപമെത്തിയ സമയവും ഗേറ്റ് കീപ്പർ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. ജനങ്ങൾ ക്ഷോഭിച്ചതോടെ. തനിക്ക് ട്രെയിൻ കടന്നുവരുന്നത് സബന്ധിച്ച് സിഗ്നൽ ലഭിച്ചിട്ടില്ലെന്ന് ഗേറ്റ് കീപ്പർ വിശദീകരിച്ചു. മിനിറ്റുകൾക്ക് ശേഷം ഗേറ്റ് അടച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. സംഭവ സമയം ട്രാക്കിലും റോഡിന് ഇരുവശത്തുമായി വാഹനങ്ങളുൾപ്പടെ ധാരാളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ലോക്കോ പൈലറ്റ് ഡിവിഷണൽ ഓഫീസിൽ വിവരം കൈമാറി. സാങ്കേതിക പ്രശ്നമുണ്ടായിട്ടുണ്ടോ എന്നതടക്കം പരിശോധിച്ച ശേഷമാകും തുടർനടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL