
എൽ.ഡി.എഫ് സർക്കാർ ഉപേക്ഷിച്ച ഹരിപ്പാട് മെഡിക്കൽ കോളേജിന് യു.ഡി.എഫ് സർക്കാരിന്റെ കന്നി ബഡ്ജറ്റിൽ ജീവൻ നൽകിയത് അഭിമാനകരമായ തീരുമാനമാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് സർക്കാരിനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യമന്ത്രി കെ. മുരളീധരനും അഭിനന്ദനം
-ജോൺ തോമസ് , ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ
ഹരിപ്പാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ സാധാരണ ജനവിഭാഗങ്ങൾക്ക് ഏറെ പ്രയോജനകരമാകും. കോട്ടയം മെഡിക്കൽ കോളേജിനെയും മറ്റ് സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. രണ്ടാമത്തെ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെടും
-വി.കെ. നാഥൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |