ഹരിപ്പാട് : ഓൾ കേരള പെയിന്റേഴ്സ് ആൻഡ് പോളിഷേഴ്സ് അസോസിയേഷൻ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെയും തിരുവല്ല അമിത ഐ കെയർ ആൻഡ് ലാസിക് സെന്റർ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ കുമാരപുരത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിഗർ പെരിങ്ങാല ഉദ്ഘാടനം ചെയ്തു. അജികുമാർ പള്ളിപ്പാട് അദ്ധ്യക്ഷത വഹിച്ചു. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ രാമചന്ദ്രൻ. സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സോണി, പി.എസ്.ബിജു , അമ്പിളി, സുനിൽ കായംകുളം, സുനിൽ അമ്പിലേത്ത്, സജീവ്, ശ്രീവിദ്യ ബിജു, ശ്രീജിത്ത് ബി, ഏവൂർ വിജയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |