SignIn
Kerala Kaumudi Online
Saturday, 01 August 2026 3.57 AM IST

ഈഡിസിന്റെ ഉറവിട സെൻസസ്

ആലപ്പുഴ : ദേശീയ ഡെങ്കി മാസാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പരിപാടിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈഡിസിന്റെ ഉറവിട സെൻസസിന് ജില്ലയിൽ തുടക്കമായി. ഡെങ്കിപ്പനി, ചിക്കുൻഗുനിയ മുതലായ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുക് മുട്ടയിട്ടു വളരുന്ന ഉറവിടങ്ങൾ കണ്ടെത്തുകയും ഉറവിടനശീകരണ മാർഗങ്ങളെപ്പറ്റി ബോധവത്കരണം നൽകുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഈഡിസിന്റെ ഉറവിടങ്ങളെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങൾ എസ്.പി.സി. കേഡറ്റുകൾ ഓൺലൈനായി ക്രോഡീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL