SignIn
Kerala Kaumudi Online
Saturday, 01 August 2026 3.57 AM IST

റെഡ് റൺ മിനി മാരത്തൺ

ആലപ്പുഴ: യുവജനദിനത്തോടനുബന്ധിച്ച് എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കരണം ലക്ഷ്യമാക്കി കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന റെഡ് റൺ മിനി മാരത്തൺ മത്സരം നാലിന് നടക്കും. രാവിലെ 7.30ന് പവർഹൗസ് പാലത്തിന് പടിഞ്ഞാറുവശത്തുനിന്നും ആരംഭിക്കും. ജില്ലയിലെ കോളേജുകളിൽ പഠിക്കുന്ന 17നും 24നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ആൺ-പെൺ വിഭാഗങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം സമ്മാനം ലഭിക്കും. രജിസ്‌ട്രേഷന്: 9778754893.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL