
ആലപ്പുഴ: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനാചരണം സംഘടിപ്പിച്ചു. ഡി.സി.സി ഹാളിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി നജീം പൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന വ്യാപാരികളെ ആദരിച്ചു. സീനോ വിജയരാജ്, നസറുദ്ദീൻ മണ്ണഞ്ചേരി, തോമസ് പുന്നപ്ര, റ്റി.കെ. പി. സലാഹുദ്ദീൻ, ആർ.എസ്. ഷാഹുൽ ഹമീദ്, പുഷ്‌കരൻ വി.കെ., ഷാജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |