SignIn
Kerala Kaumudi Online
Monday, 10 August 2026 3.39 AM IST

ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എയ്ഡഡ് സ്കൂളുകൾക്ക് അധിക ബാച്ചുകളും സീറ്റുകളും അനുവദിച്ച് പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്ന സർക്കാർ നയം പുനഃപരിശോധിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ ചന്ദ്രദാസ് കേശവപിള്ള ആവശ്യപ്പെട്ടു. പൊതുപണം ചെലവഴിക്കുന്ന അദ്ധ്യാപക നിയമനങ്ങളിൽ സുതാര്യതയും മെറിറ്റും ഉറപ്പാക്കുന്നതിനായി ഖാദർ കമ്മിഷൻ ശുപാർശകൾ അടിയന്തരമായി നടപ്പാക്കണം. എയ്ഡഡ് മേഖലയിലെ അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സി മുഖേന നടത്തണമെന്ന ശുപാർശ നടപ്പാക്കുന്നതിന് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL