അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ രക്തസാക്ഷി മണ്ഡപത്തിന് സമീപം സി.പി.എമ്മിന്റെ പുന്നപ്ര ലോക്കൽ കമ്മിറ്റി ഓഫീസിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സാമൂഹ്യവിരുദ്ധർ അതിക്രമിച്ച് വാട്ടർ പൈപ്പും വാട്ടർ മീറ്ററും നശിപ്പിച്ചു. മൂന്ന് നാലു മാസങ്ങൾക്ക് മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്ത് രാത്രിയിൽ മദ്യപാനികളും സാമൂഹ്യവിരുദ്ധരും
അഴിഞ്ഞാടുന്നതായി നാട്ടുകാർ പറഞ്ഞു.പാർട്ടി ലോക്കൽ കമ്മിറ്റി പുന്നപ്ര പൊലീസിൽ പരാതി നൽകി. പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |