ചേർത്തല:വയലാർ മഹാത്മാ സൗഹൃദവേദിയുടെ നേതൃത്വത്തിൽ തൂഫാൻ ഐക്യദാർഡ്യ പ്രഖ്യാപനവും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും കാവിൽ സ്‌കൂളിന് ആദരവും 11ന് നടക്കും.എക്‌സൈസ് വകുപ്പിന്റെ സഹകരണത്തിൽ രാവിലെ 10ന് കാവിൽസെന്റ് മൈക്കിൾസ് സ്‌കൂളിൽ നടക്കുന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.ഫാ.ജെറ്റോതോട്ടുങ്കൽ അദ്ധ്യക്ഷനാകും.100 ശതമാനം വിജയം നേടിയ കാവിൽ സ്‌കൂളിലെ അദ്ധ്യാപകരെ സൗഹൃദ വേദി രക്ഷാധികാരി ആന്റണിപട്ടശ്ശേരി ആദരിക്കും.പ്രഥമ അദ്ധ്യാപിക ബീനാ തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും.എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ സി.എസ് സുനിൽകുമാർ ക്ലാസ് നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |