SignIn
Kerala Kaumudi Online
Monday, 17 August 2026 3.56 AM IST

ലഹരിക്കെതിരെ ആവേശത്തിരയായി ഏഷ്യയിലെ വമ്പൻ ബീച്ച് മാരത്തൺ

ആലപ്പുഴ: ആറായിരത്തിലധികം പേർ അണിനിരന്ന ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് മാരത്തൺ ആലപ്പുഴ ബീച്ചിൽ അരങ്ങേറി. തുടർച്ചയായി ആറാം സീസണിലാണ് ആലപ്പുഴിലെ സ്പോർട്സ് ക്ലബായ അത്ലറ്റിക്കോ ഡി ആലപ്പി ബീച്ച് മാരത്തൺ സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരായ സന്ദേശവുമായാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലുള്ള അത്‌ലറ്റുകളും, സാധാരണക്കാരും കുട്ടികളും കടുത്ത വെയിലിനെ അവഗണിച്ചും പങ്കെടുത്തു. ബീച്ച് റണ്ണിൽ പങ്കെടുക്കുവാനുള്ളവർ രാവിലെ മുതൽ തന്നെ ആലപ്പുഴ നഗരത്തിൽ എത്തി തുടങ്ങിയിരുന്നു. തൃശ്ശൂരിൽ നിന്നുള്ള റാസ് സൂംബ ഗ്രൂപ്പിന്റെ പരിശീലകർക്കൊപ്പം ചുവടുവച്ച അവർ ആവേശതിരമാലപോലെ പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫാമിലി ഫൺറൺ മത്സരത്തിനായി അണിനിരന്നു. ഏറ്റവും കൂടുതൽ മത്സരാത്ഥികൾ പങ്കെടുത്തത് ഫാമി റൺഫണ്ണിനായിരുന്നു. ബീച്ച് റണ്ണിന്റെ അഞ്ച് കിലോമീറ്റർ ഫ്‌ളാഗ് ഓഫ് കെ.സി.വേണുഗോപാൽ എം.പി നിർവഹിച്ചു. മത്സര ഇനമായ പത്ത് കിലോ മീറ്റർ മത്സരം ജില്ലാ സ്പോർട് കൗൺസിൽ പ്രസിഡന്റ് വി.ജി.വിഷ്ണുവും അയൺമാൻ ഡോ.എസ് രൂപേഷും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഫാമിലി ഫൺ റൺ ഡോ.അനിൽകുമാറും , ടോം തോമസും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ പങ്കെടുത്ത 93 വയസ്സുള്ള ശങ്കുണ്ണിയും, മൂന്ന് കിലോമീറ്ററിൽ മത്സരിച്ച നാല് വയസ്സുകാരൻ ആദം സെയിനും ഒരേ ആവേശമായിരുന്നു. അത് ലറ്റിക്കോ ഡി ആലപ്പി പ്രസിഡന്റ് അഡ്വ.കുര്യൻ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, മുൻ എം.എൽ.എ എ.എ.ഷുക്കൂർ,സ്പോർട് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു,​ ദീപക്ക് ദിനേഷ്, യൂജിൻ ജോർജ്ജ്, ജോഷിരാജ്‌, ഡോ.തോമസ് മാത്യു, ഫാ.സേവ്യർ കുടിയാംശ്ശേരി, ഫിലിപ്പ് തോമസ്, എ.വി.ജെ. ബാലൻ, എ.എം.നൗഫൽ, പ്രജീഷ് ദേവസ്യ, കെ. നാസർ, സജി തോമസ്, അനിൽ തങ്കമണി, ഡോ. അനിൽ,ബിനീഷ് തോമസ്,ഡി.എൽ വിജയകുമാർ എന്നിവർ സംസാരിച്ചു. മുൻ എം.എൽ.എ പി. പി. ചിത്തരഞ്ജൻ സമ്മാനദാനം നിർവ്വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL