അമ്പലപ്പുഴ: പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചതോടെ അമ്പലപ്പുഴ ജംഗഷനിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള പൈപ്പ് ലൈൻ നിരന്തരമായി പൊട്ടുന്നതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വാട്ടർ അതോറിട്ടിയും നാഷണൽ ഹൈവേയും ചേർന്ന് പമ്പിംഗ് മുന്നറിയിപ്പില്ലാതെ നിർത്തുന്നതിനാൽ പുറക്കാട് പഞ്ചായത്തിൽ പലദിവസങ്ങളിലും കുടി വെള്ളം ലഭിക്കുന്നില്ല. പൈപ്പ് വെള്ളം ആശ്രയിച്ചു കഴിയുന്ന പുറക്കാട്, അമ്പലപ്പുഴ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. വാട്ടർ അതോറിട്ടിയുടെ വീഴ്ചങ്ങൾ ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |