SignIn
Kerala Kaumudi Online
Sunday, 30 August 2026 12.51 AM IST

അത്താഴക്കൂട്ടം കിറ്റുകൾ നൽകി

s

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ 13 വർഷം തുടർച്ചയായി സൗജന്യമായി അത്താഴം നൽകിവരുന്ന അത്താഴക്കൂട്ടം ഓണം, നബിദിനത്തോട് അനുബന്ധിച്ച് കിടപ്പ് രോഗികളായ 40 കുടുബങ്ങൾക്ക് 2000 രൂപ വിലവരുന്ന ഭക്ഷ്യധാന്യ , പച്ചക്കറി കിറ്റുകൾ വീട്ടിൽ എത്തിച്ച് നൽകി. നൂറോളം കുടുബങ്ങൾക്ക് നേരിട്ടും ഭക്ഷ്യധാന്യ , പച്ചക്കറി കിറ്റുകൾ നൽകി. ഓണം, നബിദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഭാക്ഷ്യധാന്യ, പച്ചക്കറി കിറ്റു കളുടെ വിതരണവും,ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ജി. മനോജ് കുമാർ നിർവ്വഹിച്ചു. പ്രസിഡന്റ് എം. പി. ഗുരുദയാൽ അദ്ധ്യക്ഷത വഹിച്ചു. ജി.ചന്ദ്രശേഖരൻ നായർ, നൗഷാദ് അത്താഴക്കൂട്ടം, കെ.നാസർ, പി. അനിൽകുമാർ, തുഷാർ വട്ടപ്പള്ളി, ജോഷി എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL