
അമ്പലപ്പുഴ: കഞ്ഞിപ്പാടം മുസ്ലിം ജമാ അത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു. സയ്യിദ് അഹ് മ്മദുൽ അമീൻ ബാഫഖി അൽ അസ്ഹരി തങ്ങൾ കൊല്ലം ജോനകപ്പുറം മതപ്രഭാഷണം നടത്തി. സ്വലാത്ത് ഹൽഖ വാർഷികത്തിന് അബ്ദുള്ള തങ്ങൾ നേതൃത്വം നൽകി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഒന്നു മുതൽ 12 വരെ ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന നവീകരിച്ച സ്മാർട്ട് ക്ലാസ്സ് മുറികളും ഡിജിറ്റൽ ഓൺലൈൻ ക്ലാസ്സുകളും നബിദിന സമ്മേളനവും എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അസ്സയ്യിദ് അബ്ദുള്ള തങ്ങൾ അൽ ഐദറൂസി കൊല്ലം ഉദ്ഘാടനം ചെയ്തു. നബിദിന സമ്മേളനത്തിൽ കഞ്ഞിപ്പാടം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം ഷെരീഫ് പണ്ടാരക്കുളം അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |