അമ്പലപ്പുഴ: കിടപ്പുരോഗികൾക്ക് സാന്ത്വനമേകി ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റി. തുടർച്ചയായ പത്താം വർഷമാണ് കിടപ്പു രോഗികളായ 400 ഓളം പേരുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകിയത്. . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ഷീന സനൽകുമാർ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വണ്ടാനം അയോദ്ധ്യയിൽ മണിക്കുട്ടൻ നായരുടെ വസതിയിൽ ചേർന്ന സമ്മേളനത്തിൽ സി.പി. എം ഏരിയ സെക്രട്ടറി സി. ഷാംജി അധ്യക്ഷനായി. ചേതന സെക്രട്ടറി എച്ച് .സലാം, പ്രസിഡന്റ് എ. ഓമനക്കുട്ടൻ, ട്രഷറർ എ. പി. ഗുരുലാൽ, എസ് .ഹാരിസ്, സി. എ .സലിം ചക്കിട്ട പറമ്പ്, വി .കെ. ബൈജു, ആർ .രജിമോൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |