ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ മറന്നുവച്ച ആറര ലക്ഷം രൂപ വിലവരുന്ന അഞ്ചേകാൽ പവൻ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി റെയിൽവേ സുരക്ഷാസേന. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. മുഹമ്മ സ്വദേശിയായ യാത്രക്കാരൻ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ബാഗ് മറന്നുവച്ചശേഷം ഏറനാട് എക്‌സ്പ്രസിൽ കയറി. ഇതിനിടെ പ്ലാറ്റ്‌ഫോമിലെത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് ബാഗ് ലഭിച്ചു. തുടർന്ന് ഉടമയുടെ സഹോദരൻ റെയിൽവേ സ്റ്റേഷനിലെത്തി ബാഗ് ഏറ്റുവാങ്ങി. വസ്ത്രങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെയുള്ള ട്രോളി ബാഗാണ് ആർ.പി.എഫ് കൈമാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |