കുട്ടനാട് : സംസ്ഥാന സർക്കാർ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന 'ആശ്വാസ് ' പദ്ധതിയുടെ ഭാഗമായി കുട്ടനാട് താലൂക്ക് തല അദാലത്ത് സംഘടിപ്പിക്കും. 'നാളെ പകൽ 10 മണി' മുതൽ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ വച്ചാകും അദാലത്ത് .വായ്പകളുടെ പലിശയിൽ പരമാവധി ഇളവിന് പുറമേ പിഴപ്പലിശ, നോട്ടീസ് ചെലവ്, മറ്റ് ചെലവുകൾ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യും. ഗുരുതര രോഗം ബാധിച്ചവർ, വായ്പക്കാരൻ മരിച്ചശേഷവും വായ്പ ബാക്കി നിൽക്കുന്നവരുടെ ആശ്രിതർ എന്നിവർക്കും പരമാവധി ഇളവ് അനുവദിക്കുമെന്ന് കുട്ടനാട് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) അറിയിച്ചു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |