
കായംകുളം : കായംകുളത്ത് തട്ടുകടക്കാരൻ മാവേലിയുടെ മുഖത്തും കൈയിലും തിളച്ച എണ്ണ ഒഴിച്ച സംഭവത്തിൽ കായംകുളം പൊലീസ് കേസെടുത്തു. മാവേലി വേഷത്തിൽ കടയിൽ ചായകുടിക്കാനെത്തിയ കരുനാഗപ്പള്ളി സ്വദേശി ചന്ദ്രബാബുവിന്റെ (55) മുഖത്ത് തിളച്ച എണ്ണഒഴിച്ച സംഭവത്തിൽ കുറ്റിത്തെരുവിന് സമീപം തട്ടുകട നടത്തുന്ന അഷറഫിനെതിരെയാണ് കേസ്.
വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. മാവേലി വേഷം കെട്ടി ഓരോ സ്ഥാപനങ്ങളിൽ കയറുന്നതിനിടെ പുള്ളിക്കണക്കിന് സമീപത്ത് ഒരു തട്ടുകടയിലും എത്തിയിരുന്നു. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം മാവേലിക്ക് ഒന്നുമില്ലേ എന്ന് ചോദിച്ചതാണ് പ്രകോപന കാരണം. കടക്കാരനുമായി വാക്ക് തർക്കമുണ്ടാകുയും ഇതിനിടെ കടക്കാരൻ പലഹാരം വറുത്തു കൊണ്ടിരുന്ന തിളച്ച എണ്ണ എടുത്ത് മുഖത്ത് ഒഴിക്കുകയും ചെയ്തെന്നാണ് പരാതി. ചന്ദ്രബാബദവിന്റെ മുഖത്തും കൈയ്യിലും പൊള്ളലേറ്റു. കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |