ആലപ്പുഴ: കേരളകൗമുദി വാർഷികാഘോഷ വേദിയിൽ ശ്രദ്ധാകേന്ദ്രമായി ഉപരാഷ്ട്രപതിക്ക് ഗ്രീൻ റൂം സജ്ജമാക്കിയ കാരവൻ. നാഷണൽ പെർമിറ്റ് വാഹനങ്ങൾ രാജ്യമെമ്പാടും ഓടിച്ച് പ്രശസ്തരായ കോട്ടയം ഏറ്റുമാനൂർ സ്വദേശി ജലജ രതീഷ്, മകൾ ദേവിക രതീഷ് എന്നിവരാണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള കാരവൻ ഗ്രീൻ റൂമാക്കി മാറ്റിയത്. ഉപരാഷ്ട്രപതിക്ക് വിശ്രമിക്കാനുള്ള സൗകര്യം, ലഘുഭക്ഷണം കഴിക്കാനുള്ള ക്രമീകരണങ്ങൾ, ടോയ്ലറ്റ് സംവിധാനം എന്നിവയാണ് കാരവനിൽ ഒരുക്കിയിരുന്നത്. മെഡിക്കൽ എമർജൻസി ഘട്ടങ്ങൾ നേരിടുന്നതിന് ഓക്സിജൻ അടക്കമുള്ള സംവിധാനങ്ങളും വാഹനത്തിനുള്ളിൽ ഒരുക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |