ആലപ്പുഴ: യംഗ് ആൻഡ് ഡൈനമിക്ക് മിനിസ്റ്റർ ഒഫ് കേരള.... കേരളകൗമുദി വാർഷികാഘോഷ വേദിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിനെ ഉപരാഷ്ട്രപതി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ചടങ്ങിനായി ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഹെലികോപ്ടറിറങ്ങിയ ഉപരാഷ്ട്രപതിക്ക് ഗവർണർ രാജേന്ദ്ര ആർലേക്കറാണ് മന്ത്രിയെ പരിചയപ്പെടുത്തിക്കൊടുത്തത്. ആ വേളയിൽ ഗവർണർ ഉപയോഗിച്ച വിശേഷണമാണ് താൻ ആവർത്തിച്ചതെന്നും പ്രസംഗത്തിൽ ഉപരാഷ്ട്രപതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |