
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.എൽ.പി സ്കൂൾ മംഗലത്തുതാഴം 114-ാമത് വാർഷികവും അദ്ധ്യാപക രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു. കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിനു രാഘവൻ അദ്ധ്യക്ഷനായി. യോഗത്തിൽ പ്രധാനാദ്ധ്യാപിക എസ്.ജി.സുഷമ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു ജോൺ, വിദ്യാഭ്യാസ പ്രവർത്തകനായ ശരത്ചന്ദ്രൻ നായർ, പൂർവവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പി.കെ.സുരേഷ് കുമാർ പാതിരിക്കൽ, മുൻ ഹെഡ്മാസ്റ്റർ എൻ.യു.ഉലഹന്നാൻ, വെളിയന്നൂർ പഞ്ചായത്ത് മെമ്പർ ബിജു രാഘവൻ, സീനിയർ അസിസ്റ്റന്റ് നിഷാ പുഷ്പരാജൻ, ഹെഡ്മിസ്ട്രസ് നീന തോമസ്, പി.ടി.എ വൈസ് പ്രസിഡന്റ് രഞ്ജിത്ത് ജോൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |