SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.36 PM IST

വൈപ്പിനിൽ അനിത തോമസ് എൻ.ഡി.എ സ്ഥാനാർത്ഥി

anitha

കൊച്ചി: നർത്തകിയും നടിയും സംരംഭകയുമായ അനിത തോമസിനെ വൈപ്പിനിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ട്വന്റി 20യാണ് ഇവിടെ മത്സരിക്കുന്നത്. കൊച്ചി സ്വദേശിനിയും കൊച്ചിൻ കോളേജ് അലുംനി അസോസിയേഷൻ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകയുമായ അനിത തോമസ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷൻ രവിപുരം ഡിവിഷനിൽ സ്ഥാനാർത്ഥിയായിരുന്നു. നിയമസഭയിലേയ്ക്ക് അനിതയുടെ കന്നി അങ്കമാണിത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. വൈപ്പിൻ മണ്ഡലത്തിൽ 2021ൽ ട്വന്റി20 മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL