
കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.ആർ. വിജയശങ്കർ നടൻ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. വിജയശങ്കർ എഴുതിയ ‘ചെഗ്വേര വാഴ്ത്തും വാസ്തവവും’ എന്ന പുസ്തകം മമ്മൂട്ടിക്ക് സമ്മാനിച്ചാണ് മടങ്ങിയത്. പള്ളിമുക്കിലെ ക്രൈസ്തവ ദേവാലയം, തേവരയിലെ കോളനി, ഗാന്ധിനഗർ, അയ്യപ്പൻകാവ് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം വൈകിട്ട് മറൈൻഡ്രൈവിൽ ഈവനിംഗ് വെബ്ബ്, ബി.ജെ.പി നേതാക്കളായ കെ.എസ്. രാജേഷ്, മഞ്ജു ലോഹിതൻ, ബാബുരാജ് തച്ചേത്ത്, മനോജ് കുമാർ, സന്ധ്യ മനോജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |