
പള്ളുരുത്തി: ഉമ്മൻ ചാണ്ടിയുടെ സ്മരണകളുണർത്തി മറിയം ഉമ്മൻ ചാണ്ടി യു.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസിനൊപ്പം ഭവന സന്ദർശനം നടത്തി. കുമ്പളങ്ങി ആഞ്ഞിലിതറ വീടുകളിലായിരുന്നു സന്ദർശനം. ഇല്ലിക്കൽ ക്ഷേത്രത്തിലെത്തിയ മറിയം ഉമ്മൻ ചാണ്ടി ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ച ശേഷം പ്രസാദ ഊട്ടിലും പങ്കുചേർന്നു. ചെറുപുഷ്പം ദേവാലയത്തിലെത്തി വൈദികരെ കണ്ടു. കുമ്പളങ്ങി കവരുനടക്കുന്ന കായലൊരത്തു കൂടി സ്ഥാനാർത്ഥിയൊടൊപ്പം ഇരുചക്ര വാഹനത്തിലും കാൽ നടയായുമായിരുന്നു യാത്ര. ഡോമിനിക് പ്രസന്റേഷൻ, ഷാജി കുറുപ്പശ്ശേരി, എം.പി ശിവദത്തൻ, പി.പി ജയിക്കബ്, മാർട്ടിൻ ജോസഫ്, ദിലീപ് കുഞ്ഞുകുട്ടി, സുസൻ ജേക്കബ്, ശോഭ, കവിതാ ഹരികുമാർ, അലോഷി, തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |