
കളമശേരി: പതിറ്റാണ്ടുകളായി ബി.ജെ.പിക്കുമാത്രം ബാനറും ചുമരെഴുത്തും നടത്തുന്ന ആർട്ടിസ്റ്റ് കെ.എം. കേളപ്പൻ ഇക്കുറിയും അരയും തലയും മുറുക്കി രംഗത്തുണ്ട്. ഏലൂർ സൗത്ത് കളത്തറ വീട്ടിൽ കെ.എം. കേളപ്പന് പ്രായം അറുപത്തെട്ടാണെങ്കിലും ചുറുചുറുക്കിന് കുറവില്ല. തദ്ദേശതിരഞ്ഞെടുപ്പിൽ സഹോദരൻ സ്ഥാനാർത്ഥിയായിട്ടും ബി.ജെ.പിക്കാരനായ എതിർ സ്ഥാനാർത്ഥിക്കുവേണ്ടിയാണ് ചുമരെഴുതിയത്.
പതിനാലാം വയസിൽ ജന സംഘത്തിനു വേണ്ടി തുടങ്ങിയ ചുമരെഴുത്താണ്. ലക്ഷങ്ങൾ തന്നാലും മറ്റ് പാർട്ടികൾക്ക് വേണ്ടി ചുമരെഴുതാൻ പോകില്ല. എങ്കിലും
ഒരു തവണ കേളപ്പന്റെ ബ്രഷിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്കായി മഷിപുരണ്ടിരുന്നു. മികച്ച ചിത്രകാരനും ഫോട്ടോഗ്രാഫറും വോളിബാൾ പ്ലെയറുമാണ്. കൊച്ചിൻ സ്കൂൾ ഒഫ് ആർട്സിലായിരുന്നു ചിത്രകലാ പഠനം. ഏറെക്കാലം എറണാകുളത്തെ പരസ്യ കമ്പനിയിൽ ജോലി ചെയ്തിരുന്നതിനാൽ കേരളം മുഴുവൻ യാത്ര ചെയ്യാൻ കഴിഞ്ഞു.
പാർട്ടിക്കുവേണ്ടി ചുമരെഴുതുമ്പോൾ പ്രതിഫലത്തിന് കണക്കു പറയാറില്ല. അന്നും ഇന്നും അതാണ് കേളപ്പന്റെ രീതി. കൈയ്യിൽ നിന്ന് പണം മുടക്കി പെയിന്റും ബ്രഷും വാങ്ങി എഴുതാനും മടിയില്ല.
എസ്.ശശികുമാർ,
ബി.ജെ.പി ഏലൂർ മുനിസിപ്പൽ വെസ്റ്റ് സെക്രട്ടറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |