
കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കായികമേളയായ ലയണത്തൺ 2026ൽ മാണിക്കമംഗലം സെന്റ് ക്ലെയർ ഓറൽ സ്കൂൾ ഒന്നാംസ്ഥാനം നേടി. ചിറ്റേത്തുകര ഹോം ഒഫ് ഫെയ്ത് സ്കൂൾ രണ്ടും കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി എസ്.എ.എസ്. നവാസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഗവർണർ കെ. ബി. ഷൈൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സിനിമ നടി ഉണ്ണിമായ പ്രസാദ് മുഖ്യാതിഥിയായി. ട്വന്റി 20 വിഭിന്ന ശേഷി ക്രിക്കറ്റ് ഇന്ത്യൻ താരം അനീഷ് പി. രാജൻ, നടൻ വിയാൻ മംഗലശേരി എന്നിവർ പങ്കെടുത്തു. അഡ്വ. വി. അമർനാഥ്, രാജൻ എൻ. നമ്പൂതിരി, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |