
കൊച്ചി: എറണാകുളം ജില്ലാ തയ്യൽ തൊഴിലാളി സംഘം ജില്ലാ വാർഷിക സമ്മേളനം കേരളാ പ്രദേശ് തയ്യൽ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സംഗീത രമീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.ഡി നിധീഷ്, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഷൈല മോഹനൻ, ജനറൽ സെക്രട്ടറി സജിത്ത് ബോൾഗാട്ടി, ട്രഷറർ രത്നമാല ആർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സംഗീത രമീഷ് , ഷൈല മോഹനൻ, സരസു കെ. മണി, ഉഷ രാജീവ്, രാജി വിജയൻ, സജിത്ത് ബോൾഗാട്ടി , വിനീത അനിൽകുമാർ, വിമൽ മൂവാറ്റുപുഴ, സരുൺ കുമാർ, കനീഷ് മുനമ്പം, കെ.വി വിമൽ, രത്നമാല ആർ എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |