ആലുവ: മദ്യപാനത്തിനിടെ വഴക്കിട്ടതിനെ തുടർന്ന് യുവാവിനെ വെട്ടി സഹപ്രവർത്തകൻ. വെട്ടേറ്റ കുട്ടമശേരി ചൊവ്വര ഫെറിക്ക് സമീപം ഇറങ്ങര വീട്ടിൽ കെ.എ. ഷാജിമോനെ (32) കളമശേരി ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു കോഴിക്കോട് പുതുപ്പാടി തയ്യിൽ വീട്ടിൽ നിയാസിനെ (34) ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരു കൈകകളുടെയും മസിലുകളിലും ഇടത് എളിഭാഗത്തുമാണ് ഷാജിക്ക് വെട്ടേറ്റത്. മുറിവുകളും എല്ലുകൾക്കു പൊട്ടലുമുണ്ട്.
ഒരേ സ്ഥാപനത്തിലെ ടിപ്പർ ലോറി ഡ്രൈവർമാരാണ് ഷാജിമോനും പ്രതി നിയാസും. ഷാജിമോന്റെ വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാകുകയും ഷാജിമോനോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ നിയാസ് ആവശ്യപ്പെടുകയും ചെയ്തു. പ്രകോപിതനായ ഷാജിമോൻ നിയാസിനെ ആക്രമിക്കാൻ വെട്ടുകത്തി എടുത്തപ്പോൾ നിയാസ് അതു പിടിച്ചുവാങ്ങി തിരികെ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇൻസ്പെക്ടർ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |