SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.21 PM IST

എ.ടി.എം കൗണ്ടറിൽ മൂർഖൻ പാമ്പ്

pambu

ആലുവ: ദേശീയപാതയിൽ പറവൂർ കവലയിൽ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിൽ മൂർഖൻ പാമ്പ്. രണ്ട് മണിക്കൂറോളം പണം പിൻവലിക്കൽ തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് പണം പിൻവലിക്കാൻ എത്തിയ വി.ഐ.പി റോഡിലെ ഒരു താമസക്കാരനാണ് പാമ്പിനെ കണ്ടത്. പണം പിൻവലിച്ച ശേഷം എ.ടി.എം കാർഡ് മെഷീനിൽ നിന്ന് എടുക്കുന്നതിനിടെ ഒരു ഉപഭോക്താവാണ് താഴെ മെഷീനോട് ചേർന്ന് പാമ്പിനെ കണ്ടത്.

ഇദ്ദേഹം നിലവിളിച്ചുകൊണ്ട് പുറത്തു ചാടി. സമീപത്തെ കച്ചവടക്കാർ പാമ്പിനെ കൊല്ലാൻ തയ്യാറായെങ്കിലും ഉണ്ടായേക്കാവുന്ന നിയമപ്രശ്നം ചിലർ ഉന്നയിച്ചപ്പോൾ പിന്മാറി. ആലുവ പൊലീസിനെ വിളിച്ച് വരുത്തിയെങ്കിലും അവർക്കും ഒന്നും ചെയ്യാനായില്ല. ഒടുവിൽ നാല് മണിയോടെ സ്വയം പുറത്തിറക്കിയ പാമ്പ് സമീപത്തെ പറമ്പിലേക്ക് ഇഴഞ്ഞു പോയി. ഇതിനിടയിൽ പണം പിൻവലിക്കാൻ എത്തിയവരെല്ലാം നിരാശയോടെ മടങ്ങി. എല്ലാ സമയവും തിരക്കേറിയ എ.ടി.എമ്മാണിത്. മൂന്ന് ചവിട്ടുപടികളും കടന്നാണ് മൂ‌‍‌‍ർഖൻ അകത്ത് കയറിക്കൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PAMPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL