
വൈപ്പിൻ: ഇറ്റലിയിലെ ഫ്ലോറൻസിൽ നടക്കുന്ന അന്താരാഷ്ട്ര ന്യൂറോ മസ്കുലർ കോൺഗ്രസിലേക്ക് മലയാളി ന്യൂറോളജിസ്റ്റ് ഡോ. മേനോന് ക്ഷണം. വേൾഡ് ഫെഡറേഷൻ ഒഫ് ന്യൂറോളജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ന്യൂറോ മസ്കുലർ കോൺഗ്രസിൽ ഇന്ത്യയിൽ കാണുന്ന രോഗങ്ങളെ കുറിച്ച് പ്രഭാഷണം നടത്താനാണ് ഡോ. മേനോനെ ക്ഷണിച്ചിരിക്കുന്നത്. കൊച്ചി ആസ്റ്റർ മെഡിസിറ്റി, നായരമ്പലം ശാരദ ആശുപത്രി എന്നിവിടങ്ങളിലെ ന്യൂറോളജിസ്റ്റും ന്യൂറോ മസ്കുലർ സ്പെഷ്യലിസ്റ്റും ആണ് ഡോ. ശരത് മേനോൻ. നായരമ്പലം കണ്ണന്തോടത്ത് ഡോ.രാമചന്ദ്രമേനോന്റെയും ഡോ.വനജ മേനോന്റെയും മകനാണ്. ഡോ. കീർത്തിനമ്പ്യാർ ആണ് ഭാര്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |