
കൊച്ചി : പെരുമ്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിൽ ഏപ്രിൽ 21 മുതൽ ശ്രീശങ്കര ജയന്തി ആഘോഷങ്ങൾ ആരംഭിക്കും. രാവിലെ 9.30ന് യോഗക്ഷേമസഭാ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എൻ.ഡി. നമ്പൂതിരി പതാക ഉയർത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. കെ. ജയകുമാർ ഉദ്ഘാടനം നിർവഹിക്കും. അക്കീരമൺ കാളിദാസൻ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതൻ ദേവവാരാണക്കോട് ഗോവിന്ദൻ നമ്പൂതിരിക്ക് ‘ശ്രീശങ്കര വേദരത്നം’ പുരസ്കാരം സമർപ്പിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഡോ.സി.എം.നിലക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തും. 12.30ന് ചർച്ചാവേദി ടി.ആർ. വല്ലഭൻ നയിക്കും. 2 മുതൽ കഥകളി, തിരുവാതിര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |