
കൊച്ചി: മേയ് ഒന്ന് ഐ.എൻ.ടി.യു.സി യുദ്ധവിരുദ്ധ ദിനമായി ആചരിക്കും. സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനിച്ചു. എല്ലാ ജില്ലകളിലും പ്രാദേശിക തലങ്ങളിൽ പ്രകടന ങ്ങളും യോഗങ്ങളും നടത്തും. സംഘടനാ സ്ഥാപകദിനമായ മേയ് 3ന് ജില്ലാതലത്തിൽ നടത്തും. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഖിലേന്ത്യ സെക്രട്ടറിമാരായ വി.ജെ.ജോസഫ്, വി.ആർ. പ്രതാപൻ, കെ.കെ. ഇബ്രാഹിംകുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.ജെ.ജോയി, കൃഷ്ണവേണി ജി. ശർമ്മ, ട്രഷറർ പി.ഡി. ശ്രീനിവാസൻ, ജില്ലാ പ്രസിഡന്റുമാരായ എ.കെ. ഹഫീസ്, മലയാലപ്പുഴ ജ്യോതിഷ്കുമാർ, ഫിലിപ്പ്ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |