
കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ മാലി മാധവൻ നായർ ബാലസാഹിത്യ പുരസ്കാരസമർപ്പണം 23ന് രാവിലെ 10.30ന് വൈലോപ്പിള്ളി സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. സമസ്തകേരള സാഹിത്യ പരിഷത്ത് അദ്ധ്യക്ഷൻ ഡോ.ടി.എസ്.ജോയ് പുരസ്കാരങ്ങൾ സമർപ്പിക്കും. കഥ വിഭാഗത്തിൽ ജാൻ അബുദാബിയുടെ ചെമ്പൻ പൂവൻ കുഞ്ഞിന് വൈറലാകണം, ബിന്ദുബാലയുടെ തൈ തെങ്ങിൻ തണലിൽ എന്നീ കൃതികളും കവിത വിഭാഗത്തിൽ ബിന്ദു വേണുവിന്റെ അമ്പിളി മാമനും, പി. പി. രാജേന്ദ്രൻ കർത്ത രചിച്ച കണിവെള്ളരിയും സമ്മാനാർഹങ്ങളായി. ശ്രീമൂലനഗരം മോഹനൻ, പി. എസ്. പ്രമോദ്, ഷാനവാസ്, ഡോ. പൂജ പി.ബാലസുന്ദരം എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |