SignIn
Kerala Kaumudi Online
Tuesday, 28 April 2026 3.30 AM IST

ഇന്ന് ഹർത്താൽ; ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും തുറക്കും

Increase Font Size Decrease Font Size Print Page

* ബസ് സർവീസ് മുടങ്ങില്ല

കൊച്ചി: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ ഇന്ന്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താലിൽ നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്ന് നിതിൻരാജ് ആക്ഷൻ കൗൺസിൽ അറിയിച്ചതോടെ ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യബസുകളും സർവീസ് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കുമെന്ന് ഹർത്താൽ അനുകൂലികൾ അറിയിച്ചിരുന്നു. ജില്ലയിലെ ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷനു കീഴിലുള്ള എല്ലാ ഭക്ഷണശാലകളും ഇന്ന് തുറക്കുമെന്നും അടച്ചിടാൻ ആഹ്വാനം ചെയ്യില്ലെന്നും സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ കേരളകൗമുദിയോട് പറഞ്ഞു. എന്നാൽ കടകൾ അടക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിക്കില്ല.

*ഹർത്താലുമായി സഹകരിക്കില്ല; വ്യാപാരികൾ

ഇന്നത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. ഹർത്താൽ ആഹ്വാനം തള്ളിയതായും ജില്ലയിലെ മുഴുവൻ വ്യാപാരികളും പതിവുപോലെ കടകൾ തുറക്കുമെന്നും സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി. ജേക്കബ് അറിയിച്ചു.

കേസന്വേഷണം ശരിയായ ദിശയിലാണെന്നാണ് മനസിലാക്കുന്നത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്ത സാഹചര്യത്തിൽ ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 52 ദളിത് സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്.

TAGS: LOCAL NEWS, ERNAKULAM, HARTHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.