കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്‌കൂൾ ഒഫ് മറൈൻ സയൻസസിലെ ഗവേഷണ വിദ്യാർത്ഥിനിയും ഇൻസ്പയർ ഫെല്ലോയുമായ പി. മാധുരി കൈമൾ ഓസ്ട്രേലിയയിലെ പെർത്തിൽ കെൻസിംഗ്ടണിലുള്ള സി.എസ്.ഐ.ആർ.ഒ ഓസ്‌ട്രേലിയൻ റിസോഴ്‌സ് റിസർച്ച് സെന്ററിലെ ഗവേഷണ പരിശീലനം വിജയകരമായി പൂർത്തിയാക്കി. 2026 ജനുവരി മുതൽ ഏപ്രിൽ വരെ മൂന്ന് മാസമായിരുന്നു പരിശീലനം. സംയോജിത ജിയോഫിസിക്കൽ ഡാറ്റാസെറ്റുകൾ ഉപയോഗിച്ച് ഓസ്ട്രേലിയയുടെ താപ - ലിതോസ്ഫിയറിക് ഘടനയെക്കുറിച്ചുള്ള ആധുനിക ഗവേഷണത്തിലാണ് മാധുരി പങ്കാളിയായത്. മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ് തലവൻ പ്രൊഫസർ ഡോ. പി.എസ്. സുനിലിന്റെ മാർഗനിർദ്ദേശത്തിലാണ് മാധുരി ഗവേഷണം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |