
കൊച്ചി: ജില്ലാ ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ ഇന്നും നാളെയുമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 15 മുതൽ 19വരെ പ്രായമുള്ളവരുടെ മത്സരങ്ങളാണ് നടക്കുന്നതെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ബി.രാജേഷ് അറിയിച്ചു. കഴിഞ്ഞ എട്ടു മുതൽ 10 വരെ നടന്ന ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ.ജെയ് ജേക്കബ്, ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.ബി.രാജേഷ്, വൈസ് പ്രസിഡന്റ് കെ.കെ. നദിർ, സെക്രട്ടറി ബി. ബാബു എന്നിവർ ചേർന്ന് നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |