
കൊച്ചി: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന അടിയന്തര രാത്രികാല വെറ്ററിനറി സേവന പദ്ധതിയിലേക്ക് താത്കാലിക നിയമനം നടത്തും. വെറ്ററിനറി ഡോക്ടർ, ഡ്രൈവർ-കം-അറ്റൻഡന്റ് തസ്തികകളിലായി ഒമ്പത് വീതം ഒഴിവുണ്ട്. 89 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ ആലുവയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. വെറ്ററിനറി ഡോക്ടറുടെ പ്രതിമാസവേതനം 46,430 രൂപയാണ്. ഇന്റർവ്യു സമയം: 15ന് രാവിലെ 11 മുതൽ ഒരുമണി വരെ. ഡ്രൈവർ-കം-അറ്റൻഡന്റിന്റെ പ്രതിമാസവേതനം 21,070 രൂപയാണ്. ഇന്റർവ്യു സമയം 15ന് ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ ഹാജരാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |