SignIn
Kerala Kaumudi Online
Thursday, 14 May 2026 2.55 AM IST

കാക്കനാട് ശനിയാഴ്ച തൊഴിൽമേള

Increase Font Size Decrease Font Size Print Page
Add as a preferred source on Google
f

കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച തൊഴിൽമേള സംഘടിപ്പിക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് മേള. നാല് പ്രമുഖ ഉദ്യോഗദായകർ പങ്കെടുക്കുന്ന മേളയിൽ ഇരുപതിലധികം ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുന്നത്.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ നാല് പകർപ്പുകൾ സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422452, 9446926836.

Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL