
കൊച്ചി: ഈറ്റ ഉത്പന്ന മേഖലയിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ തൊഴിലാളിക്ക് ബാംബൂ സ്ലൈവറിംഗ് യന്ത്രം പരിചയപ്പെടുത്തി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. കോതമംഗലം കോട്ടപ്പടി പ്ലാമുടി ത്രിവേണി വനിതാ പട്ടികജാതി സംഘത്തിലെ അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. ഈറ്റയെ ഒരേ കനത്തിലുള്ള ചെറുചീളുകളാക്കുന്ന യന്ത്രത്തിന്റെ പ്രവർത്തനം, സുരക്ഷാ മുൻകരുതലുകൾ, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്ന രീതികൾ എന്നിവ പരിശീലനത്തിൽ വിശദീകരിച്ചു. നാല് തൊഴിലാളികൾ ഒരു ദിവസം ചെലവഴിച്ച് നിർമ്മിച്ചിരുന്ന ചീളുകൾ, ബാംബൂ സ്ലൈവറിംഗ് യന്ത്രത്തിന്റെ സഹായത്തോടെ ഒരാൾക്ക് കേവലം രണ്ടര മണിക്കൂറിനുള്ളിൽ നിർമ്മിക്കാനാകും. സംസ്ഥാന ബാംബൂ കോർപ്പറേഷന്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |