SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.11 AM IST

ആഘോഷങ്ങളില്ല എച്ച്. എം.ടി ക്ക് ഇന്ന് ഷഷ്ഠി പൂർത്തി

hmt

കളമശേരി: ഒരു കാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം എച്ച്. എം.ടി. കളമശേരി യൂണിറ്റിന് ഇന്ന് ഷഷ്ഠിപൂർത്തി. ഇപ്പോൾ ദാരിദ്ര്യത്തിലായതിനാൽ ആഘോഷങ്ങളൊന്നുമില്ല. 1966 ജൂലായ് ഒന്നിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് എച്ച്.എം.ടി യുടെ നാലാമത്തെ യൂണിറ്റായി കമ്പനി ഉദ്ഘാടനം ചെയ്തത്. ഇവിടെ നിർമ്മിച്ച ലെയ്ത്തുകളും പ്രിന്റിംഗ് മെഷീനുകളും പ്രശസ്തമാണ്. വിദേശത്തും ആവശ്യക്കാരുണ്ടായിരുന്നു.

കേന്ദ്ര വ്യവസായമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ച 'എച്ച്.എം.ടി പുനരുദ്ധാരണ പാക്കേജി'ലാണ് ഇനി കളമശേരി യൂണിറ്റിന്റെ പ്രതീക്ഷ.

ഇക്കൊല്ലം കമ്പനിക്ക് 52 കോടി രൂപയുടെ ഓർഡറുണ്ട്. ലോകോത്തര വിദേശ കമ്പനികളിൽ നിന്ന് വരെ ഓർഡറുകൾ ലഭിക്കുന്നു. കൃത്യസമയത്തു ഉത്പന്നം നൽകാതെ ഈ ഓർഡറുകൾ നഷ്ടപ്പെടുന്ന സാഹചര്യമാണ്. റെയിൽവേ, ഡിഫെൻസ്, ഓട്ടോമോറ്റീവ് സെക്ടർ, ഇൻസ്ടിട്യൂഷനുകൾ, നേവൽ ഷിപ്പുകൾ, ബി.ഇ.എൽ, സ്വകാര്യമേഖല വ്യവസായങ്ങൾ എന്നിവയാണ് പ്രധാന കസ്റ്റമേഴ്‌സ്.

ജീവനക്കാരില്ല,​ മൂലധനവും
ഇപ്പോൾ കടുത്ത പ്രതിസന്ധികൾ നേരിട്ടാണ് മുൻപോട്ട് പോകുന്നത്. കഴിഞ്ഞ മൂന്നു വർഷം വരെ തുടർച്ചയായി ലാഭത്തിലായിരുന്നു. ഇപ്പോൾ മൂന്നൂറോളം കരാർ ജീവനക്കാരുടെ എണ്ണം നൂറിൽ താഴെയായി. പ്രധാനപ്പെട്ട പല മേഖലകളിലും സ്‌കിൽഡ് തൊഴിലാളികളുടെ കുറവും എച്ച്. എം. ടി യെ പ്രതിസന്ധിയിലാക്കുന്നു. ജീവനക്കാരുടെ കുറവിനാൽ കാന്റീൻ പ്രവർത്തനവും അവതാളത്തിലായി. കരാർ തൊഴിലാളികളാണ് കാന്റീനിൽ ജോലിക്കാർ. ശമ്പളം ലഭിക്കാതായതോടെ ഇവരും ജോലി ഉപേക്ഷിക്കുകയാണ്.

രണ്ടു വർഷമായി ജീവനക്കാർക്ക് തുടർച്ചയായി ശമ്പളം ലഭിക്കുന്നില്ല.

ഉത്പന്ന വില കൃത്യ സമയത്ത് ലഭിക്കാത്തതിനാൽ പ്രവർത്തന മൂലധനം ഇല്ല.

ശമ്പള കുടിശ്ശിക കൂടി വരുന്നതിനാൽ കരാർ തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു പോകുന്നതും ഉത്പാദന പ്രവർത്തനത്തെ ബാധിച്ചു തുടങ്ങി.

വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകിയിട്ടില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL