
അങ്കമാലി: തുറവൂർ ചരിത്ര ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസും അനുമോദന സമ്മേളനവും ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തുറവൂർ പഞ്ചായത്തിൽ നിന്ന് എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്തംഗം സോഫിയ ജിജൊ മെമെന്റോ നൽകി അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് എം.വി മോഹനൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.എൻ.വിശ്വഭരൻ, മേഖലാ കൺവീനർ കെ.കെ.സുരേഷ്, കെ.സാവിത്രി, സി.ടി.ജോസഫ്, എൻ.ജെ.ലെനിൻ, ഇ.വി തരിയൻ, കെ.പി.രാജൻ, അശ്വതി മണി, മേരി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |