SignIn
Kerala Kaumudi Online
Thursday, 02 July 2026 5.19 AM IST

ടേബിൾ ടെന്നീസ് ടൂർണമെന്റ്

g

കൊച്ചി: റീജിയണൽ സ്‌പോർട്സ് സെന്റർ സംഘടിപ്പിക്കുന്ന 19-ാമത് ഓൾ കേരള ടേബിൾ ടെന്നീസ് ടൂർണമെന്റ് മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി നാളെ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. മൂന്നുദിവസത്തെ സംസ്ഥാന റാങ്കിംഗ് ടൂർണമെന്റിൽ 563 താരങ്ങൾ പങ്കെടുക്കും. മൂന്നുലക്ഷം രൂപയാണ് സമ്മാനത്തുക. കേരള ടേബിൾ ടെന്നീസ് അസോസിയേഷന്റെ അംഗീകാരത്തോടെ 12 ടേബിളുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

പുതിയ സീസണിലെ ദേശീയ ചാമ്പ്യൻഷിപ്പുകളിലും അന്തർസംസ്ഥാന മത്സരങ്ങളിലും കേരള താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ മത്സരം നിർണായക പങ്കുവഹിക്കുമെന്ന് സംഘാടകസമിതി സെക്രട്ടറി അഡ്വ. എസ്.എ.എസ് നവാസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL