SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

4​ ​ദി​വ​സം,​​​ 5​ ​മ​ലേ​റി​യ​ ​രോ​ഗി​കൾ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന

mosquito

കൊ​ച്ചി​:​ ​ക​ന​ത്ത​ ​മ​ഴ​യ്ക്കും​ ​പ​ക​ർ​ച്ച​വ്യാ​ധി​ ​ഭീ​ഷ​ണി​ക്കു​മി​ട​യി​ൽ​ ​ജി​ല്ല​യി​ൽ​ ​മ​ലേ​റി​യ​ ​(​മ​ല​മ്പ​നി​)​ ​ബാ​ധ​യും​ ​സ്ഥി​രീ​ക​രി​ച്ചു.​ നാല് ദി​വ​സ​ത്തി​നി​ടെ​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​അ​ഞ്ച് ​പേ​ർ​ക്കാ​ണ് ​മ​ലേ​റി​യ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​വെ​ണ്ണ​ല,​ ​പെ​രു​മ്പാ​വൂ​ർ​ ​(2​),​ ​ചെ​ങ്ങ​മ​നാ​ട്,​ ​എ​റ​ണാ​കു​ളം​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ ​പ​രി​ധി​യി​ലു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ​രോ​ഗ​ബാ​ധ​ ​ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.​ ​തു​ട​ർ​ന്ന് ​ഈ​ ​മേ​ഖ​ല​ക​ളി​ൽ​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​നി​രീ​ക്ഷ​ണ​വും​ ​ശ​ക്ത​മാ​ക്കി.
അ​ന്യ​സം​സ്ഥാ​ന​ ​ക്യാ​മ്പു​ക​ളി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ര​ണ്ടു​ ​പേ​ർ​ക്ക് ​പെ​രു​മ്പാ​വൂ​രി​ൽ​ ​രോ​ഗ​ ​ബാ​ധ​ ​സ്ഥി​രീ​കി​രി​ച്ച​ത്.​ ​പെ​രു​മ്പാ​വൂ​ർ,​ ​ചെ​ങ്ങ​മ​നാ​ട് ​ഉ​ൾ​പ്പെ​ടെ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​ക​ളി​ലും​ ​ലേ​ബ​ർ​ ​ക്യാ​മ്പു​ക​ളി​ലും​ ​താ​മ​സി​ക്കു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലാ​ണ് ​രോ​ഗ​ബാ​ധ​യും​ ​ല​ക്ഷ​ണ​ങ്ങ​ളും​ ​കൂ​ടു​ത​ൽ​ ​പ്ര​ക​ട​മാ​യി​ട്ടു​ള്ള​ത്.​ ​
മ​ലേ​റി​യ​ ​ബാ​ധി​ത​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ടു​ത്തി​ടെ​ ​മ​ട​ങ്ങി​യെ​ത്തി​യ​വ​രി​ലൂ​ടെ​യാ​ണോ​ ​രോ​ഗം​ ​പ​ട​ർ​ന്ന​തെ​ന്ന​തും​ ​പ്ര​ത്യേ​കം​ ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

പ്രതിരോധ നടപടികൾ സജ്ജം

അനോഫിലിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് മലേറിയ പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇവ സാധാരണയായി മുട്ടയിട്ട് വളരുന്നത്. തുടർച്ചയായ മഴയെത്തുടർന്ന് കൊതുകുകൾ പെരുകാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. അന്യസംസ്ഥാന ക്യാമ്പുകളിൽ സമയബന്ധിതമായി മാസ പരിശോധനകൾ നടക്കുന്നുണ്ട്. തൊഴിലാളി ക്യാമ്പുകളിൽ പലയിടത്തും മതിയായ ശുചിത്വമില്ല. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യവുമുണ്ട്.

അന്യതൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ പുരോഗമിക്കുന്നു

ഡെങ്കി ഉൾപ്പെടെ രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ചു.

ഉറവിടം നശിപ്പിക്കുന്നതിനൊപ്പം 'ഫോക്കൽ സ്‌പ്രേയിംഗ്' ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളും പുരോഗമിക്കുന്നുണ്ട്.

നിർമ്മാണ സൈറ്റുകളിലും താമസസ്ഥലങ്ങളിലും കൊതുക് വളരുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കാൻ കരാറുകാർക്കും തൊഴിലുടമകൾക്കും കർശന നിർദ്ദേശം നൽകി.

 വീഴ്ച വരുത്തുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടി

തൊഴിലാളികൾക്കിടയിൽ മലേറിയ പ്രതിരോധത്തെക്കുറിച്ചുള്ള ബോധവത്കരണം

ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ സ്‌ക്രീനിംഗിലാണ് മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവ തടയുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ആരോഗ്യ വിഭാഗം

മലേറിയ ബാധ

തീയതി, എണ്ണം, ഹോട്ട് സ്‌പോട്ട്

ജൂലായ് 13, 1, ജി.എച്ച് എറണാകുളം

ജൂലായ് 10, 4, വെണ്ണല, പെരുമ്പാവൂർ രണ്ട്, ചെങ്ങമനാട്

ജൂലായ് രണ്ട്, 1, കാലടി

ജൂലായ് ഒന്ന്, രണ്ട്, പാലക്കുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MALARIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL